പോ​സ്റ്റി​ട്ട് ര​ക്ഷ​പെ​ട്ടു; ജാ​ന്‍​വി ക​പൂ​റി​നു നേ​രെ ക​ർ​ഷ​ക രോ​ഷം
ച​ണ്ഡി​ഗ​ഡ്: ബോ​ളി​വു​ഡ് ന​ടി ജാ​ന്‍​വി ക​പൂ​റി​നു നേ​രെ ക​ർ​ഷ​ക രോ​ഷം. പ​ഞ്ചാ​ബി​ൽ ജാ​ൻ​വി​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് താ​രം പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സ​മ​രാ​നു​കൂ​ലി​ക​ൾ ഷൂ​ട്ടിം​ഗ് ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സ​മ​ര​ത്തി​ന് ജാ​ൻ​വി പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​തി​നു ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ജാ​ൻ​വി ക​ർ​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ച് പോ​സ്റ്റ് ഇ​ടു​ക​യും ചെ​യ്തു.

ക​ർ​ഷ​ക​ർ രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യ​മാ​ണ്. ന​മ്മു​ടെ രാ​ജ്യ​ത്തെ ഊ​ട്ടു​ന്ന​തി​ൽ അ​വ​ർ വ​ഹി​ക്കു​ന്ന പ​ങ്കി​നെ തി​രി​ച്ച​റി​യു​ക​യും വി​ല​മ​തി​ക്കു​ക​യും ചെ​യ്യു​ന്നു. ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ജാ​ൻ​വി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു. പ്ര​ശ​സ്ത ബോ​ളി​വു​ഡ് താ​ര​ങ്ങ‍​ളാ​യ ശ്രീ​ദേ​വി​യു​ടേ​യും ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളാ​ണ് ജാ​ൻ​വി.