കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് ട്രം​പ്
വാ​ഷിം​ഗ്ട​ണ് ഡി​സി: കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തെ അ​പ​ല​പി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ത്ത​ര​മൊ​രു അ​ക്ര​മം ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്ക​ത്ത​ക്ക​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം പാ​സാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

കാ​പ്പി​റ്റോ​ൾ ക​ലാ​പം അ​മേ​രി​ക്ക​യു​ടെ ഹൃ​ദ​യ​ത്തി​നേ​റ്റ ആ​ഘാ​ത​മാ​യി​രു​ന്നു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് അ​മേ​രി​ക്ക​ക്കാ​രെ ഇ​ത് പ്ര​കോ​പി​പ്പി​ക്കു​ക​യും ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വ​ള​രെ വ്യ​ക്ത​മാ​യി പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ ക​ലാ​പ​ത്തെ നി​ശി​ത​മാ​യി അ​പ​ല​പി​ക്കു​ന്നു- വൈ​റ്റ് ഹൗ​സി​ന്‍റെ ഓ​വ​ൽ ഓ​ഫീ​സി​ൽ​നി​ന്നും റെ​ക്കോ​ർ​ഡു​ചെ​യ്‌​തു പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ര​മ​ത്തി​നും ന​ശീ​ക​ര​ണ​ത്തി​നും ന​മ്മു​ടെ രാ​ജ്യ​ത്ത് യാ​തൊ​രു സ്ഥാ​ന​വു​മി​ല്ല. അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്ത​ര​മാ​ക്കാ​ൻ ചെ​യ്യേ​ണ്ട​ത് രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും പ​വി​ത്ര​മാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക, നി​യ​മ​വാ​ഴ്ച നി​ല​നി​ർ​ത്തു​ക, നി​യ​മ​പാ​ല​ക​രെ പി​ന്തു​ണ​യ്ക്കു എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്.

കാ​പ്പി​റ്റോ​ള്‍ ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും ത​ന്നെ പി​ന്തു​ട​രു​ന്ന​വ​ര്‍ ക​ലാ​പ​ത്തി​ന് മു​തി​ര​രു​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ഇം​പീ​ച്ച്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.