ബൈ​ഡ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു
വാ​ഷിം​ഗ്ട​ൺ ഡി​സി: ജോ ​ബൈ​ഡ​ൻ അ​മേ​രി​ക്ക​യു​ടെ 49 ാം പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. 127 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ൽ തൊ​ട്ടാ​യി​രു​ന്നു ബൈ​ഡ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്. സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജോ​ൺ റോ​ബ​ട്സാ​ണ് ബൈ​ഡ​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

ബൈ​ഡ​നൊ​പ്പം ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ജ​സ്റ്റീ​സ് സോ​നി​യ സൊ​ട്ടൊ​മേ​യ​ർ ആ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. യു​എ​സി​ലെ ആ​ദ്യ​ത്തെ ഹി​സ്പ​നി​ക് സു​പ്രീം കോ​ട​തി ജ​സ്റ്റീ​സ് ആ​ണ് സൊ​നി​യ സൊ​ട്ടൊ​മേ​യ​ർ.

അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ക​മ​ല. ഇ​ന്ത്യ​ൻ വം​ശ​ജ​രി​ൽ നി​ന്ന് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ന്ന ആ​ദ്യ​യാ​ളാ​ണ് ത​മി​ഴ്നാ​ട്ടി​ൽ കു​ടും​ബ​വേ​രു​ക​ളു​ള്ള ക​മ​ല.

ബ​റാ​ക് ഒ​ബാ​മ, ബി​ൽ ക്ലി​ന്‍റ​ൺ, ജോ​ർ​ജ് ബു​ഷ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ്ര​സി​ഡ​ന്‍റാ​ണ് ബൈ​ഡ​ൻ. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പു​തി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​ട​ങ്ങി​യ​തും ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ​ത​യാ​യി.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് ട്രം​പും കു​ടും​ബ​വും വാ​ഷിം​ഗ്ട​ൺ വി​ട്ടു. പ്ര​സി​ഡ​ന്‍റി​ന്‍റെ എ​യ​ർ​ഫോ​ഴ്സ് വ​ൺ വി​മാ​ന​ത്തി​ൽ ഫ്ളോ​റി​ഡ​യി​ലേ​ക്കാ​ണ് മ​ട​ങ്ങി​യ​ത്.