ഇ​ന്ന് 6753 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.63
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6753 പേ​ർ​ക്ക് കോ​വി​ഡ്. 6109 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 510 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 72 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 58,057 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.63 ആ​ണ്.

ഇ​ന്ന് 19 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3564 ആ​യി. നി​ല​വി​ൽ 70,395 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി ​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 6108 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 8,03,094 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

62 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 12, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് 10, പ​ത്ത​നം​തി​ട്ട 8, വ​യ​നാ​ട് 7, കൊ​ല്ലം 5, തൃ​ശൂ​ര്‍ 4, തി​രു​വ​ന​ന്ത​പു​രം 2, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 1018, കോ​ഴി​ക്കോ​ട് 740, പ​ത്ത​നം​തി​ട്ട 624, മ​ല​പ്പു​റം 582, കോ​ട്ട​യം 581, കൊ​ല്ലം 573, തൃ​ശൂ​ര്‍ 547, തി​രു​വ​ന​ന്ത​പു​രം 515, ആ​ല​പ്പു​ഴ 409, ക​ണ്ണൂ​ര്‍ 312, പാ​ല​ക്കാ​ട് 284, വ​യ​നാ​ട് 255, ഇ​ടു​ക്കി 246, കാ​സ​ര്‍​ഗോ​ഡ് 67.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 952, കോ​ഴി​ക്കോ​ട് 704, പ​ത്ത​നം​തി​ട്ട 564, മ​ല​പ്പു​റം 568, കോ​ട്ട​യം 542, കൊ​ല്ലം 566, തൃ​ശൂ​ര്‍ 535, തി​രു​വ​ന​ന്ത​പു​രം 359, ആ​ല​പ്പു​ഴ 398, ക​ണ്ണൂ​ര്‍ 228, പാ​ല​ക്കാ​ട് 160, വ​യ​നാ​ട് 236, ഇ​ടു​ക്കി 233, കാ​സ​ര്‍​ഗോ​ഡ് 64.