കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം: കേ​ര​ള​ത്തി​ന് മൂ​ന്നാ​ഴ്ച നി​ർ​ണാ​യ​ക​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ സ്ഥി​തി​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ്-19 അ​തി​തീ​വ്ര വ്യാ​പ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന സ്ഥി​തി​ക്കും എ​ല്ലാ​വ​രും ഒ​രി​ക്ക​ല്‍ കൂ​ടി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. ‌‌

കേ​ര​ളം ഒ​റ്റ​മ​ന​സോ​ടെ ന​ട​ത്തി​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​നം വ​ള​രെ​യ​ധി​കം കു​റ​ച്ച് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ച​ത്. ഓ​ണ​വും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പും ക​ഴി​ഞ്ഞ​തോ​ടെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 70,000ത്തി​ന് മു​ക​ളി​ല്‍ ഉ​യ​രു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​ര്‍​ച്ച് 22ന് ​പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 1239 ആ​യും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 25,000ന് ​താ​ഴെ കൊ​ണ്ടു​വ​രു​വാ​നും സാ​ധി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മേ​ണ ഉ​യ​ര്‍​ന്ന് 3500 ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ സം​സ്ഥാ​ന​ത്ത് വ​രു​ന്ന മൂ​ന്നാ​ഴ്ച നി​ര്‍​ണാ​യ​ക​മാ​ണ്. ഈ ​സാ​ഹ​ച​ര്യം മു​ന്നി​ല്‍ ക​ണ്ട് എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണ്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ക് ടു ​ബേ​സി​ക്‌​സ് കാ​മ്പ​യി​ന്‍ ശ​ക്തി​പ്പെ​ടു​ത്തി വ​രു​ന്നു. എ​ല്ലാ​വ​രും സ്വ​യം​ര​ക്ഷ നേ​ടു​ന്ന​തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ആ​ദ്യം പ​ഠി​ച്ച പാ​ഠ​ങ്ങ​ള്‍ വീ​ണ്ടു​മോ​ര്‍​ക്ക​ണം.

ആ​രും സോ​പ്പും മാ​സ്‌​കും സാ​മൂ​ഹി​ക അ​ക​ല​വും മ​റ​ക്ക​രു​ത്. വാ​യും മൂ​ക്കും മൂ​ട​ത്ത​ക്ക​വി​ധം മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​താ​ണ്. മാ​സ്‌​ക് ന​ല്‍​കു​ന്ന സു​ര​ക്ഷ പ​ര​മ പ്ര​ധാ​ന​മാ​ണ്. അ​തി​നാ​ല്‍ പൊ​തു​സ്ഥ​ല​ത്ത് ത​ന്നെ മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. കോ​വി​ഡി​ന്‍റെ അ​ണു​ക്ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ സാ​നി​റ്റൈ​സ​ര്‍ കൊ​ണ്ടോ സോ​പ്പു​പ​യോ​ഗി​ച്ചോ വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.

അ​തേ​സ​മ​യം പ്ര​തി​ദി​ന കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും സം​സ്ഥാ​നം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം 33,699 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ആ​കെ 60,554 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

സി​റോ സ​ര്‍​വ​യ​ല​ന്‍​സ് സ​ര്‍​വേ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 10.76 ശ​ത​മാ​നം പേ​ര്‍​ക്കു​മാ​ത്ര​മേ കോ​വി​ഡ് വ​ന്നു​പോ​യി​ട്ടു​ള്ളൂ. 89 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കും കോ​വി​ഡ് വ​ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍ ക​ഴി​യു​ന്ന​തും വേ​ഗ​ത്തി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ക്കേ​ണ്ട​താ​ണ്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 37,56,751 പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​നും 4,47,233 പേ​ര്‍ ര​ണ്ടാം വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 42,03,984 പേ​രാ​ണ് വാ​ക്‌​സി​നെ​ടു​ത്തി​ട്ടു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കും വോ​ട്ടി​ടാ​ന്‍ പോ​യ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​നി, ചു​മ, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ്. പ്രാ​യ​മു​ള്ള​വ​ര്‍​ക്കും ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ സ​ങ്കീ​ര്‍​ണ​മാ​കും. അ​തി​നാ​ല്‍ ത​ന്നെ ബാ​ക് ടു ​ബേ​സി​ക്‌​സ് കാ​മ്പ​യി​ന്‍ എ​ല്ലാ​വ​രും ഏ​റ്റെ​ടു​ക്കേ​ണ്ട​താ​ണ്.