യു​പി​യി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍ അ​ധിക്ഷേപി​ക്ക​പ്പെ​ട്ട സം​ഭ​വം: പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
ല​ക്നോ: ഝാ​ൻ​സി​യി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്കും സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ അ​ധി​ക്ഷേ​പ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഘ​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. ഝാ​ൻ​സി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

കേ​സി​ൽ മൂ​ന്ന് പേ​രെ​യാ​യി​രു​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. എ​ബി​വി​പി, രാ​ഷ്ട്രീ​യ ഭ​ക്ത സം​ഘ​ട്ട​ന്‍, ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച് എ​ന്നീ സം​ഘ​ട​ന നേ​താ​ക്ക​ള്‍​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

മാ​ർ​ച്ച് 19നു ​ഡ​ൽ​ഹി​യി​ൽ നി​ന്നു ഒ​ഡീ​ഷ​യി​ലേ​ക്കു പോ​യ ഉ​ത്ക​ൽ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​ക്കും ര​ണ്ടു സ​ന്യാ​സാ​ർ​ഥി​നി​ക​ൾ​ക്കും എ​തി​രേ​യാ​ണ് ഭീ​ഷ​ണി​യും അ​ധി​ക്ഷേ​പ​വു​മു​ണ്ടാ​യ​ത്.

മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും കാ​ണി​ച്ചി​ട്ടും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​രെ പി​ന്തു​ണ​ച്ച റെ​യി​ൽ​വെ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും യാ​ത്ര​ക്കാ​രെ ട്രെ​യി​നി​ൽ നി​ന്നി​റ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ത്രി പ​ത്തു​വ​രെ ത​ട​ഞ്ഞു​വ​ച്ചു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.