മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ക​ണ്ണൂ​ർ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​ക്ക് നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പേ​വാ​ർ​ഡി​ലെ വി​ഐ​പി റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കും മ​രു​മ​ക​നും നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഒ​രു മാ​സം മു​ന്പാ​ണ് മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍റെ ആ‌​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രോ​ടെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി യോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തി​രു​ന്നു.