ഇ​തി​നും മേ​ലെ; കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചാ​ൽ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ്. ഈ ​മാ​സം 15 വ​രെ ഉ​യ​ർ​ന്ന നി​ല​യി​ൽ വ്യാ​പ​നം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കി​ട​ക്ക​ക​ൾ, ഓ​ക്സി​ജ​ൻ, വെ​ന്‍റി​ലേ​റ്റ​ർ തു​ട​ങ്ങി​യ ആ​ശു​പ​ത്രി സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​താ​വ​ശ്യ കാ​ര​ങ്ങ​ൾ​ക്ക് മാ​ത്രം ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​ണം. ഏ​റ്റ​വും അ​ടു​ത്ത ക​ട​യി​ൽ​നി​ന്നും മാ​ത്രം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ​പോ​കു​മ്പോ​ൾ ര​ണ്ട് മാ​സ്കു​ക​ൾ ധ​രി​ക്കു​ക. സാ​ധ​നം വാ​ങ്ങി വേ​ഗം മ​ട​ങ്ങു​ക. ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. യു​വ​ജ​ന​ങ്ങ​ളും വ​യോ​ജ​ന​ങ്ങ​ളും ത​മ്മി​ല്‍ ഇ​ട​പെ​ടു​ന്ന​തി​ല്‍ ജാ​ഗ്ര​ത വേ​ണം. വ്യാ​യാ​മ​ങ്ങ​ള്‍​ക്ക് പൊ​തു​സ്ഥ​ല​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്, വീ​ട്ടു​പ​രി​സ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് വ​ന്നേ​ക്കാ​മെ​ന്ന് ഭ​യ​പ്പെ​ട്ട് വീ​ട്ടി​ലെ ജ​ന​ലു​ക​ൾ പ​ല​രും അ​ട​ച്ചി​ടാ​റു​ണ്ട്. അ​തു തെ​റ്റാ​യ രീ​തി​യാ​ണ്. ജ​ന​ലു​ക​ൾ എ​ല്ലാം തു​റ​ന്ന് വീ​ടി​ന​ക​ത്ത് ക​ഴി​യാ​വു​ന്ന​ത്ര വാ​യു സ​ഞ്ചാ​രം ഉ​റ​പ്പു വ​രു​ത്താ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. വാ​യു സ​ഞ്ചാ​ര​മു​ണ്ടാ​കു​ന്പോ​ൾ രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.