സ്പോ​ണ്‍​സ​ര്‍​​മാ​രി​ല്ലെ​ങ്കി​ൽ ക​ളി ന​ട​ക്കി​ല്ല; കോ​ള മാ​റ്റി​യ​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി യു​വേ​ഫ
ബു​ഡാ​പെ​സ്റ്റ്: യൂ​റോ ക​പ്പി​ല്‍ ഹം​ഗ​റി​യും പോ​ര്‍​ച്ചു​ഗ​ലും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നു മു​മ്പ് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ പോ​ര്‍​ച്ചു​ഗീ​സ് ക്യാ​പ്റ്റ​ന്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ കൊ​ക്ക കോ​ള കു​പ്പി​ക​ൾ എ​ടു​ത്തു മാ​റ്റി​യ​തി​ൽ നീ​ര​സം പ്ര​ക​ടി​പ്പി​ച്ച് യു​വേ​ഫ. സ്പോ​ണ്‍​സ​ര്‍​മാ​രി​ല്ലെ​ങ്കി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കി​ല്ലെ​ന്നും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് ഫെ​ഡ​റേ​ഷ​നു​ക​ളെ​ന്നും യു​വേ​ഫ വ്യ​ക്ത​മാ​ക്കി.

പോ​ർ​ച്ചു​ഗീ​സ് പ​രി​ശീ​ല​ക​ന്‍ ഫെ​ര്‍​ണാ​ണ്ടോ സാ​ന്‍റോ​സി​നൊ​പ്പ​മാ​യി​രു​ന്നു റൊ​ണോ​ൾ​ഡ​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ ക്രി​സ്റ്റ്യാ​നോ മു​മ്പി​ലെ മേ​ശ​യി​ല്‍ വ​ച്ചി​രു​ന്ന ര​ണ്ടു കൊ​ക്ക​കോ​ള കു​പ്പി​ക​ള്‍ എ​ടു​ത്തു​മാ​റ്റു​ക​യും പ​ക​രം വെ​ള്ള​ക്കു​പ്പി​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കു​ക​യു​മാ​യി​രു​ന്നു. കൊ​ക്ക​കോ​ള​യ്ക്കു പ​ക​രം വെ​ള്ളം കു​ടി​ക്കാ​ന്‍ താ​രം ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

താ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​ക്കു തൊ​ട്ടു പി​ന്നാ​ലെ കൊ​ക്ക കോ​ള​യു​ടെ വി​പ​ണി മൂ​ല്യം 400 കോ​ടി യു​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം 29,335 കോ​ടി രൂ​പ) ഇ​ടി​ഞ്ഞി​രു​ന്നു. യൂ​റോ​യി​ലെ ഔ​ദ്യോ​ഗി​ക സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണു കൊ​ക്ക കോ​ള. സം​ഭ​വ​ത്തി​ൽ കൊ​ക്ക കോ​ള പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ "എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ ഇ​ഷ്ട​ങ്ങ​ളു​ണ്ട്, രു​ചി​ക​ളും...' എ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്.

ജ​ങ്ക് ഫു​ഡു​ക​ളോ​ടു​ള്ള താ​ത്പ​ര്യ​മി​ല്ലാ​യ്മ ക്രി​സ്റ്റ്യാ​നോ നേ​ര​ത്തേ​യും പ്ര​ക​ട​മാ​ക്കി​യി​ട്ടു​ണ്ട്. ത​ന്‍റെ മ​ക​ന്‍ ഫാ​ന്‍റ​യും കൊ​ക്ക കോ​ള​യും കു​ടി​ക്കു​മെ​ന്നും ക്രി​സ്പി ഭ​ക്ഷ​ണം ക​ഴി​ക്കു​മെ​ന്നും എ​ന്നാ​ല്‍ ത​നി​ക്ക് അ​ത് ഇ​ഷ്ട​മ​ല്ലെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​ഞ്ഞി​രു​ന്നു.