പെ​ഗാ​സ​സി​ൽ പ്ര​ക്ഷു​ബ്ധ​മാ​യി പാ​ർ​ല​മെ​ന്‍റ്; ഐ​ടി മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ത​ട്ടി​യെ​ടു​ത്തു
ന്യൂ​ഡ​ല്‍​ഹി: പെ​ഗാ​സ​സ് വി​വാ​ദ​ത്തി​ൽ പ്ര​ക്ഷു​ബ്ധ​മാ​യി ഇ​ന്നും പാ​ർ​ല​മെ​ന്‍റ്. പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ​യി​ല്‍ ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ട്ടു. വൈ​ഷ്ണ​വി​ന്‍റെ കൈ​യി​ലി​രു​ന്ന പ്ര​സം​ഗ​മെ​ഴു​തി​യ ക​ട​ലാ​സ് തൃ​ണ​മൂ​ല്‍ എം​പി ശ​ന്ത​നു സെ​ന്‍ ത​ട്ടി​പ്പ​റി​ക്കു​ക​യും സ​ഭാ അ​ധ്യ​ക്ഷ​ന്‍റെ നേ​ര്‍​ക്ക് എ​റി​യു​ക​യും ചെ​യ്തു.

പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ല്‍ എം​പി​മാ​രു​ടെ ബ​ഹ​ള​ത്തെ തു​ട​ർ​ന്നു ര​ണ്ടു​ത​വ​ണ ഇ​ന്ന് ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും നി​ര്‍​ത്തി​വ​ച്ചു. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​ന്‍ അം​ഗ​ങ്ങ​ള്‍​ക്ക് താ​ല്‍​പ​ര്യ​മി​ല്ലെ​ന്നാ​ണ് സ​ഭ​യി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​തെ​ന്ന് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് സ​ഭ വെള്ളിയാഴ്ച​ത്തേ​യ്ക്ക് പി​രി​ഞ്ഞു.

ലോ​ക്‌​സ​ഭ​യി​ല്‍ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്കി​ടെ സ​ഭ നി​ര്‍​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി എം​പി​മാ​ർ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള ലോ​ക്സ​ഭ നി​ര്‍​ത്തി​വ​ച്ച​ത്.