ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കി​ല്ല; പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണം; കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ
ന്യൂ​ഡ​ൽ​ഹി: പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കേ​ര​ളം സു​പ്രീം കോ​ട​തി​യി​ല്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ സ​ത്യ​വാം​ങ്മൂ​ലം ന​ൽ​കി. ക​മ്പ്യൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​വും പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​നാ​യി പ​രീ​ക്ഷ ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് സ​ത്യ​വാം​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

മോ​ഡ​ല്‍ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​നാ​കി​ല്ല. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യി​ൽ​നി​ന്ന് പ​ല​കു​ട്ടി​ക​ളും പു​റ​ത്താ​കു​മെ​ന്നും കേ​ര​ളം കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​ടെ​ക് പ​രീ​ക്ഷ​ക്ക് സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പ്ല​സ്ടു യോ​ഗ്യ​ത നേ​ടാ​ത്ത നി​ര​വ​ധി കു​ട്ടി​ക​ളു​ടെ അ​വ​സാ​ന സാ​ധ്യ​ത കൂ​ടി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ള​സ് വ​ൺ പ​രീ​ക്ഷ. അ​തു​കൊ​ണ്ട് ത​ന്നെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ക്ടോ​ബ​റി​ൽ മൂ​ന്നാം​ത​രം​ഗം ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ്. കേ​സ് 13ന് ​സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും.