ഇങ്ങനെ അപമാനിക്കാമോ?, ലീ​ഗ് മ​റു​പ​ടി ത​ര​ണം: മുൻ ഹ​രി​ത നേ​താ​ക്ക​ൾ
കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹ​രി​ത മു​ൻ നേ​താ​ക്ക​ളു​ടെ വാ​ർ​ത്താ സ​മ്മേ​ള​നം. രൂ​ക്ഷ​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ് ത​ങ്ങ​ളെ​ന്നും ലീ​ഗ് നേ​തൃ​ത്വം അ​പ​മാ​ന​ത്തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മുൻ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​ത​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​ത്മാ​ഭി​മാ​നം വ​ലു​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ന​വാ​സി​ന്‍റെ പ​രാ​മ​ര്‍​ശം ലൈം​ഗി​കാ​ധി​ക്ഷേ​പം ത​ന്നെ​യാ​ണെ​ന്നും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ നേ​താ​ക്ക​ള്‍ ആ​വ​ര്‍​ത്തി​ച്ചു. ഗു​രു​ത​ര അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ​തു കൊ​ണ്ടാ​ണ് പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പാ​ര്‍​ട്ടി​ക്ക് പ​രാ​തി കൊ​ടു​ത്ത് 50 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പ്പി​ച്ച​തെ​ന്നും മു​ഫീ​ദ ത​സ്നി പ​റ​ഞ്ഞു.

പ​രാ​തി മെ​യി​ലി​ല്‍ ത​ന്നെ അ​യ​ച്ച് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​ണ്. ഈ ​വി​ഷ​യ​ത്തി​ല്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യ​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളെ​യ​ട​ക്കം നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ച്ചും പ​രാ​തി അ​റി​യി​ച്ചി​രു​ന്നു.

പി.​എം.​എ. സ​ലാ​മി​ന്‍റെ പ്ര​തി​ക​ര​ണം വേ​ദ​നി​പ്പി​ച്ചെ​ന്നും ഹ​രി​ത മു​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​ത് വ​ലി​യ കു​റ്റ​മാ​യി പ​റ​ഞ്ഞു. ചാ​ന​ലി​ല്‍ പോ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ചോ​ളാ​ന്‍ പ​റ​ഞ്ഞു. പ​രാ​തി ഉ​ള്‍​ക്കൊ​ള്ളാ​ന്‍ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. പ​രാ​തി വ്യ​ക്തി​ക​ള്‍​ക്ക് എ​തി​രെ​യാ​ണ് പാ​ര്‍​ട്ടി​ക്ക് എ​തി​രെ​യ​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഹ​രി​ത​യി​ലെ പെ​ൺ​കു​ട്ടി​ക​ൾ സ്വ​ഭാ​വ​ദൂ​ഷ്യ​മു​ള്ള​വ​രാ​ണെ​ന്ന് വ​രു​ത്താ​നാ​ണ് ശ്ര​മം. ഹ​രി​ത​യു​ടെ പെ​ൺ​കു​ട്ടി​ക​ൾ പ്ര​സ​വി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു ന​ട​ന്നു. സൈ​ബ​ർ ഗു​ണ്ട​യു​ടെ ക​യ്യി​ൽ ഞ്ഞ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റും ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞെ​ന്നും ഹ​രി​ത മു​ൻ നേ​താ​ക്ക​ള്‍ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​യു​ന്നു.