കോ​വാ​ക്സി​ൻ അം​ഗീ​ക​രി​ച്ച് ഒ​മാ​ൻ; ര​ണ്ട് ഡോ​സ് എ​ടു​ത്ത​വ​ർ​ക്ക് ഇ​നി ക്വാ​റ​ന്‍റൈ​ൻ വേ​ണ്ട
മ​സ്‌​ക​റ്റ്: ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കി ഒ​മാ​ൻ. കോ​വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഇ​നി മു​ത​ൽ ഒ​മാ​നി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബി​സി അ​റി​യി​ച്ചു.

ഒ​മാ​ൻ എ​ത്തു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 14 ദി​വ​സം മു​മ്പെ​ങ്കി​ലും കോ​വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ബ​ന്ധ​ന. ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് ഫ​ല​മ​ട​ക്ക​മു​ള്ള മ​റ്റു കോ​വി​ഡ് മു​ന്‍​ക​രു​ത​ലു​ക​ളും ന​ട​പ​ടി​ക​ളും അ​തേ​പ​ടി തു​ട​രു​ന്ന​താ​ണെ​ന്നും ഇ​ന്ത്യ​ന്‍ എം​ബി​സി അ​റി​യി​ച്ചു.



ഇ​ന്ത്യ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഒ​മാ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്. അം​ഗീ​കാ​ര​മി​ല്ലാ​തി​രു​ന്ന കോ​വാ​ക്സി​ന് എ​ടു​ത്ത പ്ര​വാ​സി​ക​ളെ ഇ​ത് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

കോ​വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ ക്വാ​റ​ന്‍റൈ​ൻ എ​ന്ന വ​ലി​യ ക​ട​മ്പ ഒ​ഴി​വാ​യ ആ​ശ്വാ​സ​ത്തി​ലാ​ണു പ്ര​വാ​സി​ക​ൾ.