കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക്; പൊ​തു​ജ​നം ദു​രി​ത​ത്തി​ൽ
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്ക് ജ​ന​ത്തെ വ​ല​ച്ചു. ഭൂ​രി​പ​ക്ഷം കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ളും മു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും രാ​വി​ലെ ര​ണ്ട് സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.

വ​യ​നാ​ട്ടി​ലും ആ​കെ ര​ണ്ട് സ​ര്‍​വീ​സു​ക​ളാ​ണ് പോ​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലെ 199 സ​ര്‍​വീ​സു​ക​ളി​ല്‍ പോ​യ​ത് 15 എ​ണ്ണം മാ​ത്ര​മാ​ണ്. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട​ത് മൂ​ന്ന് ബ​സ് മാ​ത്ര​മാ​ണ്. തൃ​ശൂ​രി​ല്‍ 37 ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളും മു​ട​ങ്ങി. കൊ​ച്ചി​യി​ലും സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി.

മ​ല​പ്പു​റ​ത്തും യാ​ത്ര​ക്കാ​ര്‍ ഏ​റെ വ​ല​യു​ക​യാ​ണ്. കാ​സ​ര്‍​ഗോ​ട്ട് 55 സ​ര്‍​വീ​സി​ല്‍ ഓ​ടി​യ​ത് നാ​ലെ​ണ്ണം മാ​ത്ര​മാ​ണ്.

വ്യാ​ഴാ​ഴ്ച മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വു​മാ​യി യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന​യാ​യ എ​ഐ​ടി​യു​സി, കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫ്, ബി​ജെ​പി അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ബി​എം​എ​സ് എ​ന്നി​വ​രാ​ണു പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്കി​നാ​ണു സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​നം.

സ​മ​ര​ത്തി​ൽ സി​ഐ​ടി​യു പ​ങ്കെ​ടു​ക്കു​ന്നി​ല്ല. എ​ന്നാ​ൽ പ​രോ​ക്ഷ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. അ​ഞ്ചാം പ​ത്താം തീ​യ​തി ശ​ന്പ​ളം ന​ൽ​കാ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന് യൂ​ണി​യ​നു​ക​ൾ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്നു ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കെ​എ​സ്‌​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം ഡ​യ​സ്നോ​ണ്‍ ആ​യി പ​രി​ഗ​ണി​ച്ച് മേ​യ് മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പി​ടി​ക്കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.