ഗോ​ത്താ​ബ​യ തുടരും; അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് ഗോ​ത്താ​ബ​യ രാ​ജ​പ​ക്സെ​യ്‌​ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. ത​മി​ഴ് നാ​ഷ​ണ​ല്‍ അ​ല​യ​ന്‍​സി​ന് വേ​ണ്ടി എം​പി സു​മ​ന്തി​ര​നാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. 119 എം​പി​മാ​ര്‍ പ്ര​മേ​യ​ത്തി​ന് എ​തി​രാ​യി വോ​ട്ടു ചെ​യ്തു.

68 എം​പി​മാ​രാ​ണ് പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ച​യ്ത​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി​ക്കാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ​യു​ടെ രാ​ജി​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​ര്‍​ല​മെ​ന്‍റ് കൂ​ടു​ന്ന​ത്.