കോവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12,781 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും ടിപിആര്‍ നിരക്കില്‍ വന്‍ വര്‍ധനവുണ്ടായി.

18 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,873 കടന്നു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 76,700 ആയി. ആകെ രോഗികളുടെ എണ്ണം നാല് കോടി മുപ്പത്തിമൂന്നു ലക്ഷം കടന്നു.