ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഡ​ൽ​ഹി​ക്ക്; അ​മി​ത്ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ​ക്കാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​ത് വൈ​കി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​നേ​തൃ​ത്വം ന​ൽ​കു​ന്ന സൂ​ച​ന. ത​ല്ക്കാ​ലം വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം.

അ​തേ​സ​മ​യം, നി​യ​മ​സ​ഭ​യി​ൽ വി​കാ​സ് അ​ഗാ​ടി സ​ഖ്യം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ഒ​പ്പം മു​ന്ന​ണി ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ശ​ര​ദ് പ​വാ​ർ, വി​മ​ത എം​എ​ൽ​എ​മാ​ർ മും​ബൈ​യി​ൽ തി​രി​കെ എ​ത്തി​യാ​ൽ സാ​ഹ​ച​ര്യം മാ​റു​മെ​ന്നും വ്യ​ക്ത​മാ​ക്കി.