നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം; സ്പീ​ക്ക​ർ​ക്ക് പ​രാ​തി ന​ൽ​കി സ​ജി ചെ​റി​യാ​ൻ
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ്പീ​ക്ക​ർ​ക്ക് പ​രാ​തി ന​ൽ​കി. പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​രാ​തി.

സാ​മാ​ജി​ക​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് കൊ​ണ്ട് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടൊ​പ്പം ത​ന്നെ ബാ​ന​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. സ​ഭാ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള ഈ ​പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ജി ചെ​റി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത​തി​നെ​തി​രെ​യാ​ണ് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.