കു​ൽ​ഗാ​മി​ൽ ഏ​റ്റു​മു​ട്ട​ൽ; പ്ര​ദേ​ശം സൈ​ന്യം വ​ള​ഞ്ഞു
ശ്രീ​ന​ഗ​ർ: ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഏ​റ്റു​മു​ട്ട​ൽ. കു​ൽ​ഗാ​മി​ലെ ബ്രാ​യി​ഹാ​ർ​ദ് ക​ത്‌​പോ​ര മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി കാ​ഷ്മീ​ർ സോ​ൺ പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശം സൈ​ന്യം വ​ള​ഞ്ഞ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്‌​തു.