നെടുമ്പാശേരിയിലെ അപകട മരണം; ദേശീയപാത അതോറിറ്റിക്കെതിരേ മന്ത്രി റിയാസ്
കൊച്ചി: നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ദേശീയപാതാ അതോറിറ്റിക്ക് സാധിക്കുന്നില്ലെന്ന് മന്ത്രി വിമർശിച്ചു.

ദേശീയപാതകളിൽ പോയി കുഴിയടയ്ക്കാൻ പൊതമരാമത്ത് വകുപ്പിന് കഴിയില്ല. കരാറുകാർക്കെതിരേ മുഖംനോക്കാതെ നടപടിക്ക് കേന്ദ്രം തയാറാകണം. അപകടമുണ്ടായ സ്ഥലത്തെ കുഴിയടയ്ക്കാൻ ഇന്നലെ രാത്രിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിഷേധാത്മക മനോഭാവമാണ് ഉണ്ടായിരുന്നതെന്നും റിയാസ് പറഞ്ഞു.