തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണമുണ്ടായെന്ന് വെബ്സൈറ്റിൽ തെറ്റായി രേഖപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. തൃശൂരിൽ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും വെബ്സൈറ്റിൽ കണക്കുകൾ ചേർത്തതിൽ പിശക് സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് പിന്നീട് വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി. 210 പോസിറ്റീവ് കേസുകൾ ഇന്ന് രേഖപ്പെടുത്തി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ. എറണാകുളത്ത് 50 പേർക്കും തിരുവനന്തപുരത്ത് 36 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.