പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ രാ​ഷ്ട്ര​പ​തി​യെ ക്ഷ​ണി​ക്കാ​ത്ത​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധം: ത​രൂ​ർ
Monday, May 22, 2023 10:56 PM IST
ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ക്ഷ​ണി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ.

ഭ​ര​ണ​ഘ‌​ട​ന​യു​ടെ 60, 111 അ​നു​ച്ഛേ​ദ​ങ്ങ​ൾ അ​നു​സ​രി​ച്ച് രാ​ഷ്ട്ര​പ​തി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ത​ല​വ​നെ​ന്ന് ത​രൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഭൂ​മി​പൂ​ജ ച​ട​ങ്ങും നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​നി​യെ നി​ർ​വ​ഹി​ച്ച​ത് വി​ചി​ത്ര​മാ​യ ന​ട​പ​ടി​യാ​ണ്. പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യെ ക്ഷ​ണി​ക്കാ​ത്ത​ത് പൊ​റു​ക്കാ​നാ​വാ​ത്ത തെ​റ്റും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹി​ന്ദു​ത്വ ന​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​നാ​യ വി.​ഡി. സ​വ​ർ​ക്ക​റു​ടെ ജ​ന്മ​ദി​ന​മാ​യ മേ​യ് 28-നാ​ണ് പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 2020 ഡി​സം​ബ​റി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക