ഒടിടിയിൽ പ്രതിഷേധം; സിനിമ തീയറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും
Tuesday, June 6, 2023 6:24 PM IST
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് സിനിമ തീയറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും. തീയറ്റർ സംഘടനയായ ഫിയോക്കിന്‍റേതാണ് തീരുമാനം. "2018' എന്ന സിനിമ നേരത്തേ ഒടിടി റിലീസിന് നൽകിയതിൽ പ്രതിഷേധിച്ചാണ് തീയറ്ററുടമകൾ സൂചന പണിമുടക്ക് നടത്തുന്നത്.

സിനിമ ഒടിടിക്ക് നൽകുന്നതിൽ നിർമാതാക്കൾ ധാരണ തെറ്റിച്ചുവെന്നും ഫിയോക്ക് വൃത്തങ്ങൾ അറിയിച്ചു. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്നും ഉടമകൾ പറഞ്ഞു.

അതേസമയം, പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. സൂപ്പർ ഹിറ്റായ ‘2018’ എന്ന ചിത്രം ജൂൺ ഏഴിനാണ് സോണി ലൈവിലൂടെ ഒടിടി റിലീസിനെത്തുന്നത്. ചിത്രം പുറത്തിറങ്ങി 33-ാം ദിവസത്തിലാണ് ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്.