വേനലവധി ഏപ്രിലിലേക്ക് നീട്ടിയത് പിൻവലിച്ചു, സ്കൂൾ പ്രവൃത്തി ദിനം 205 ആക്കും
Wednesday, June 7, 2023 10:59 PM IST
സ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ 205 ആ​ക്കി പു​ന:​ക്ര​മീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

210 അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ലാ​ണ് മാ​റ്റം വ​രു​ത്തു​ന്ന​ത്. വേ​ന​ല​വ​ധി ഏ​പ്രി​ൽ ആ​റ് മു​ത​ൽ ആ​ക്കി​യ​തി​ലും മാ​റ്റം​വ​രു​ത്തി. മാ​ർ​ച്ച് 31ന് ​ത​ന്നെ സ്കൂ​ളു​ക​ൾ അ​ട​യ്ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച​ക​ളി​ലെ പ്ര​വൃ​ത്തി ദി​നം ഒ​ഴി​വാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. കെ​എ​സ്ടി​എ അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​ന​രാ​ലോ​ച​ന ന​ട​ത്തി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക