തിരുവനന്തപുരം: മകളുടെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ പിണറായി പാർട്ടി സമ്മേളനങ്ങൾക്ക് പണം വാങ്ങിയെന്നായിരുന്നെങ്കിൽ തങ്ങൾ അതിനെ വിമർശിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരള സദസ് തുടങ്ങിയതിൽ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണ്. സിപിഎമ്മിന്റെ അവസാന യാത്രയാണിത്. പാർട്ടി തീരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും നവകേരള സദസിന്റെ യാത്ര മതിലുപൊളി യാത്രയായി മാറിയെന്നും മുരളീധരൻ വിമർശിച്ചു.