പ്ല​സ് വ​ൺ പ്ര​വേ​ശ​നം; ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, June 11, 2024 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തു​മു​ത​ൽ 13 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.

പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള അ​ലോ​ട്ട്‌​മെ​ന്‍റ് ലെ​റ്റ​ർ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച സ്‌​കൂ​ളി​ൽ നി​ന്നും പ്രി​ന്‍റ് എ​ടു​ത്ത് അ​ഡ്‌​മി​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കും. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​യ​ർ​ന്ന ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​ർ ആ​വ​ശ്യ​മി​ല്ല.

മെ​റി​റ്റ് ക്വാ​ട്ട​യി​ൽ ഒ​ന്നാം ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫീ​സ് മാ​ത്ര​മേ അ​ട​ക്കേ​ണ്ട​തു​ള്ളൂ. താ​ഴ്ന്ന ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര​പ്ര​വേ​ശ​ന​മോ നേ​ടാം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ൾ അ​പേ​ക്ഷി​ച്ച ഓ​രോ സ്കൂ​ളി​ലേ​യും കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള അ​വ​സാ​ന റാ​ങ്ക് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ​ടൊ​പ്പം 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക​ണം.

അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.hscap.kerala.gov.in ലെ Candidate Login-SWS ​ലെ Second All ot Results എ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക