പാ​ണ്ടി​ക്കാ​ട് നി​ന്നെ​ടു​ത്ത വ​വ്വാ​ല്‍ സാ​മ്പി​ളി​ല്‍ നി​പ വൈ​റ​സി​ന്‍റെ ആ​ന്‍റി​ബോ​ഡി സാ​ന്നി​ധ്യം
Sunday, August 4, 2024 8:55 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തെ പാ​ണ്ടി​ക്കാ​ട് നി​ന്നെ​ടു​ത്ത വ​വ്വാ​ല്‍ സാ​മ്പി​ളി​ല്‍ നിപ വൈ​റ​സി​ന്‍റെ ആ​ന്‍റി​ബോ​ഡി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ല്‍ നി​ന്നെ​ടു​ത്ത 27 സാ​മ്പി​ളു​ക​ളി​ല്‍ ആ​റ് എ​ണ്ണ​ത്തി​ലാ​ണ് ആ​ന്‍റി ബോ​ഡി ക​ണ്ടെ​ത്തി​യ​തെ​ന്ന് മ​ന്ത്രി അ​റി‌​യി​ച്ചു.

അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ നി​ന്നെ​ടു​ത്ത വ​വ്വാ​ല്‍ സാ​മ്പി​ളു​ക​ളി​ലാ​ണ് ആ​ന്‍റി ബോ​ഡി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ നി​പ ബാ​ധി​ച്ച് പാ​ണ്ടി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചി​രു​ന്നു.

ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള എ​ല്ലാ​വ​രു​ടേ​യും പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്. ആ​കെ 472 പേ​രാ​ണ് സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക