എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ​ശ​ത​മാ​നം 99.5
Friday, May 9, 2025 3:12 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 99.5 ആ​ണ് വി​ജ​യ​ശ​ത​മാ​നം. വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലും ഏ​റ്റ​വും കു​റ​വ് തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്.

പാ​ലാ, മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ള്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ നേ​രി​യ കു​റ​വു​ണ്ട്. 99.69 ആ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ആ​കെ വി​ജ​യ​ശ​ത​മാ​നം.

61440 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് ഫു​ള്‍ എ ​പ്ല​സ് ല​ഭി​ച്ച​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. വൈ​കി​ട്ട് നാ​ല് മു​ത​ല്‍ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ പ​രീ​ക്ഷാ​ഫ​ലം ല​ഭി​ക്കും. https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://e xamresults.kerala. gov.in, https://kbpe. kerala. gov.in, https:// results.digilocker.kerala.gov.in, https://sslcexam.ke rala.gov.in, https://results.kite.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും. എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ) ഫ​ലം http://sslchi exam.kerala.gov.inലും ​ടി​എ​ച്ച്എ​സ്എ​ൽ​സി (എ​ച്ച്ഐ) ഫ​ലം http:// thslc hiexam. kerala. gov.inലും ​എ​എ​ച്ച്എ​സ്എ​ൽ​സി ഫ​ലം http:// ahslcexam.kerala.go v.inലും ​ടി​എ​ച്ച്എ​സ്എ​ൽ​സി ഫ​ലം https://t hslcexam.kerala. gov.in/ thslc/index.php എ​ന്നീ വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക