ശ്രീനഗർ: ജമ്മുവിൽ വീണ്ടും ഡ്രോൺ ആക്രമണവുമായി പാക്കിസ്ഥാൻ. രാത്രിയുണ്ടായ തുടർച്ചയായ ആക്രമണത്തിനു പിന്നാലെയാണ് പുലർച്ചെയും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയത്.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ച് പാക് ആക്രമണത്തെ പ്രതിരോധിച്ചു. അമൃത്സറിലും പുലർച്ചെ പാക് പ്രകോപനമുണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം. പാക് ഡ്രോണുകൾ തകർത്ത ശബ്ദമാണ് കേട്ടതെന്നാണ് സൂചന.
അതേസമയം പാക് സൈനിക താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ ആരോപിച്ചു. നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.