സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി; സൈ​നി​ക മേ​ധാ​വി​മാ​രു​മാ​യി തി​ര​ക്കി​ട്ട കൂ​ടി​ക്കാ​ഴ്ച
Saturday, May 10, 2025 2:30 PM IST
ന്യൂ​ഡ​ൽ‌​ഹി: ഇ​ന്ത്യ- പാ​ക് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി​യും സം​യു​ക്ത സേ​നാ മേ​ധാ​വി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക ച​ർ​ച്ച​യി​ൽ ക​ര-​നാ​വി​ക-​വ്യോ​മ സേ​നാ മേ​ധാ​വി​ക​ള്‍, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, സം​യു​ക്ത സേ​നാ മേ​ധാ​വി അ​നി​ല്‍ ചൗ​ഹാ​ന്‍ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ക​ല​നം ചെ​യ്തു.

നേ​ര​ത്തെ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളേ​യും ഇ​ന്ത്യ​ൻ സൈ​നി​ക മേ​ഖ​ല​യേ​യും ല​ക്ഷ്യ​മി​ട്ട് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം, ഇ​ന്ത്യ​യു​ടെ പ്ര​ത്യാ​ക്ര​മ​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഡോ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ അ​നി​ൽ ചൗ​ഹാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക