പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി പ്ര​തി​ക​രി​ച്ചു; ശ​ശി ത​രൂ​രി​ന് താ​ക്കീ​ത്
Wednesday, May 14, 2025 9:55 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി പ്ര​തി​ക​രി​ച്ച ശ​ശി ത​രൂ​ർ എം​പി​ക്ക് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ താ​ക്കീ​ത്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​നു​ള്ള സ​മ​യ​മ​ല്ലി​തെ​ന്നും നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചു.

പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​ണം. ശ​ശി ത​രൂ​ർ പ​രി​ധി മ​റി​ക​ട​ന്നെ​ന്നും ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ശ​ശി ത​രൂ​രും ഈ ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്ത​രു​തെ​ന്ന് യോ​ഗ​ത്തി​ല്‍ ശ​ശി ത​രൂ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള വെ​ടി​നി​ര്‍​ത്ത​ലി​ന് പി​ന്നാ​ലെ 1971 ല്‍ ​ഇ​ന്ദി​രാ​ഗാ​ന്ധി സ്വീ​ക​രി​ച്ച നി​ല​പാ​ട് കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ 1971 ലെ ​സാ​ഹ​ച​ര്യ​മ​ല്ല 2025ലേ​തെ​ന്നും ഒ​രു​പാ​ട് വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ന്നു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ശ​ശി ത​രൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക