അ​ൻ​വ​റി​നാ​യി നി​ല​ന്പൂ​രി​ലെ ക്രീ​സി​ൽ യൂ​സ​ഫ് പ​ഠാ​ൻ ഇ​റ​ങ്ങു​ന്നു
Tuesday, June 10, 2025 2:18 AM IST
മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ക്രി​ക്ക​റ്റ് താ​ര​വും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ യൂ​സ​ഫ് പ​ഠാ​ൻ എ​ത്തു​ന്നു. ജൂ​ൺ 15 ഞാ​യ​റാ​ഴ്ച യൂ​സു​ഫ് പ​ഠാ​ൻ എ​ത്തു​മെ​ന്നാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം സം​സ്ഥാ​ന നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ഹാ​റം​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാ എം​പി​യാ​ണ് യൂ​സു​ഫ് പ​ഠാ​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വാ​യി​രു​ന്ന അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യൂ​സു​ഫ് പ​ഠാ​ൻ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്.

റോ​ഡ് ഷോ ​അ​ട​ക്കം ന​ട​ത്തി യൂ​സു​ഫ് പ​ഠാ​ന്‍റെ വ​ര​വ് കൊ​ഴു​പ്പി​ക്കാ​നാ​ണ് അ​ൻ​വ​ർ അ​നു​യാ​യി​ക​ളു​ടെ നീ​ക്കം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക