തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയില്‍ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മതനിരപേക്ഷ മനസുകളെ വഞ്ചിച്ചെന്ന് മന്ത്രി പ്രതികരിച്ചു.
ജമാഅത്തെ ഇസ്ലാമി പഴയ നിലപാടില്‍നിന്ന് മാറിയെന്ന് അവര്‍ പോലും പറയുന്നില്ല. മതരാഷ്ട്രം വേണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. ഇതിന് ഉദാഹരമായി അവരുടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്.
യുഡിഎഫിന് വോട്ട് ചെയ്ത മഹാഭൂരിപക്ഷം ജനങ്ങളെയും വഞ്ചിക്കുകയാണ് സതീശന് ചെയ്തത്. യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് തന്നെ ഇത് കാരണമായി തീരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.