ഇ​റാ​നി​ൽ​നി​ന്ന് 110 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​ർ​മേ​നി​യ​യി​ൽ; ആ​ദ്യ വി​മാ​നം ഇ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തും
Wednesday, June 18, 2025 9:55 AM IST
ടെ​ഹ്റാ​ൻ: യു​ദ്ധം രൂ​ക്ഷ​മാ​യ ഇ​റാ​നി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ർ​മേ​നി​യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ വി​മാ​നം ഇ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തും. 110 ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ർ​മേ​നി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ യെ​ര​വാ​നി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്.

വ്യോ​മ​മേ​ഖ​ല അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ടെ​ഹ്റാ​നി​ൽ​നി​ന്ന് 148 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്വോം ​ന​ഗ​ര​ത്തി​ലെ​ത്തി​ച്ചാ​ണ് ഇ​ന്ത്യ​ക്കാ​രെ അ​തി​ർ​ത്തി ക​ട​ത്തു​ന്ന​ത്. ക്വോ​മി​ലേ​ക്ക് 600 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ മാ​റ്റി​യി​ട്ടു​ണ്ട്. ഇ​റാ​നി​ലു​ള്ള നാ​ലാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​രി​ൽ 1,500 പേ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കാ​ഷ്‌​മീ​രി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. യു​എ​ഇ വ​ഴി​യും ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​മു​ഖം കൂ​ടു​ത​ൽ തീ​വ്ര​മാ​കു​ന്ന​തി​നി​ടെ സ്വ​യം​പ​ര്യാ​പ്ത​രാ​യ മ​റ്റു താ​മ​സ​ക്കാ​രോ​ടും ന​ഗ​രം വി​ടാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. രാ​ജ്യം​വി​ടാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ സ​ഹാ​യം ന​ൽ​കു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി നി​ർ​ദേ​ശം ന​ൽ​കി.