അ​ധ്യാ​പ​ക പു​ന​ര്‍​നി​യ​മ​ന​ത്തി​ന് കൈ​ക്കൂ​ലി; സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നും അ​റ​സ്റ്റി​ൽ
Saturday, June 21, 2025 7:27 PM IST
കോ​ട്ട​യം: അ​ധ്യാ​പ​ക പു​ന​ര്‍​നി​യ​മ​ന​ത്തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ മു​ൻ അ​ധ്യാ​പ​ക​ന് പി​ന്നാ​ലെ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നും അ​റ​സ്റ്റി​ൽ. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ഷ് ബാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട്ട​യം വി​ജി​ല​ൻ​സ് യൂ​ണി​റ്റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക​ര സ്വ​ദേ​ശി​യാ​യ മു​ൻ അ​ധ്യാ​പ​ക​ൻ വി​ജ​യ​ൻ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഫ​യ​ലു​ക​ൾ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​രി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത്.

കോ​ട്ട​യ​ത്തെ മൂ​ന്ന് അ​ധ്യാ​പ​ക​രു​ടെ പു​ന​ർ​നി​യ​മ​നം ക്ര​മ​പ്പെ​ടു​ത്താ​ൻ സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കാ​നെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ജ​യ​ൻ 1.5 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്ന് വി​ജി​ല​ൻ​സ് അ​റി​യി​ച്ചു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി ഇ​പ്പോ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.