തിരുവനന്തപുരം: സ്കൂളുകളിൽ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവ്. ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും മാർക്കുകൾ ചേർത്തുള്ള ആകെ മാർക്കാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്.
30,000 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിലാണ് പിഴവുള്ളത്. തെറ്റ് കണ്ടെത്തിയ മാർക്ക് ലിസ്റ്റുകൾ സ്കൂളുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന് പ്രിൻസിപ്പൽമാർക്ക് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിർദേശം നൽകി.
മേയ് 22ന് പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവുകളുള്ളത്. പിഴവ് സോഫ്റ്റ്വെയറിന്റെ വീഴ്ചയിൽ സംഭവിച്ചതാണെന്നാണ് വിവരം.