വിഎ​സി​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി
Tuesday, June 24, 2025 12:15 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​വി​ലെ 11.15 ഓ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

വിഎ​സി​നെ ക​ണ്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി. ഇ​പ്പോ​ള്‍ കാ​ര്‍​ഡി​യാ​ക് ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം.