ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ മേ​ഘ​വി​സ്ഫോ​ട​നം; മൂ​ന്നു​പേ​രെ കാ​ണാ​താ​യി
Wednesday, June 25, 2025 11:00 PM IST
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലു​ണ്ടാ​യ മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു​പേ​രെ കാ​ണാ​താ​യി. കു​ളു ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ പ​ല​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളും സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളും റോ​ഡു​ക​ളും പാ​ല​ങ്ങ​ളു​മ​ട​ക്കം ത​ക​ര്‍​ന്നു. കു​ളു​വി​ൽ കാ​റു​ക​ളും ട്ര​ക്കു​ക​ളും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. കു​ളു​വി​ലെ ജീ​വ​ൻ ന​ള്ള, രെ​ഹ്ല ബി​ഹാ​ൽ, ഷി​ല​ഗ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

കാ​റു​ക​ളും ട്ര​ക്കു​ക​ളും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തി​ന്‍റെ വീ​ഡി​യോ​ക​ളും പു​റ​ത്തു​വ​ന്നു. മ​ണാ​ലി, ബ​ഞ്ജ​ര്‍ മേ​ഖ​ല​യി​ലും മി​ന്ന​ൽ പ്ര​ള​യം ക​ന​ത്ത നാ​ശം വി​ത​ച്ചു. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ന്ന് കു​ളു അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ക​മ്മീ​ഷ​ണ​ര്‍ അ​ശ്വ​നി കു​മാ​ര്‍ പ​റ​ഞ്ഞു.