ട്രാ​ക്കി​ൽ മ​രം വീ​ണു; ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ടു
Monday, June 30, 2025 9:45 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​നും മാ​വേ​ലി​ക്ക​ര​യ്ക്കും ഇ​ട​യി​ൽ റെ​യി​ൽ​വേ വൈ​ദ്യു​തി ലൈ​നി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​തി​നാ​ൽ ‌‌ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ‌‌‌‌​ട്ടു.

മ​ഠ​ത്തും​പ​ടി ലെ​വ​ൽ ക്രോ​സി​നു സ​മീ​പം വൈ​കു​ന്നേ​രം 6.40നാ​യി​രു​ന്നു സം​ഭ​വം. നാ​ഗ​ർ​കോ​വി​ൽ - കോ​ട്ട​യം പാ​സ​ഞ്ച​ർ വ​രു​മ്പോ​ഴാ​ണ് മ​രം വീ​ണ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​സ​ഞ്ച​ർ ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

മ​റ്റു ട്രെ​യി​നു​ക​ളും വൈ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ഗ​രീ​ബ് ര​ഥ് മാ​വേ​ലി​ക്ക​ര​യി​ലും തി​രു​വ​ന​ന്ത​പു​രം - ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ് കാ​യം​കു​ള​ത്തും മാം​ഗ​ളൂ​രു സ​മ്മ​ർ സ്പെ​ഷ​ൽ ഓ​ച്ചി​റ​യി​ലും പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.