വാഷിംഗ്ടൺ ഡിസി: ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന സഖ്യകക്ഷിയെന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ പ്രശംസിക്കുന്നുവെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധത്തെ കുറിച്ചും കരോലിൻ ലീവിറ്റ് എടുത്തുപറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനത്തെ അമേരിക്ക എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള എഎൻഐയുടെ ചോദ്യത്തിന്, ഏഷ്യാ പസഫിക്കിൽ ഇന്ത്യ വളരെ തന്ത്രപരമായ സഖ്യകക്ഷിയായി തുടരുന്നു. പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം അത് തുടരുമെന്ന് മറുപടിയായി ലീവിറ്റ് പറഞ്ഞു.
ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നിലവിൽ അമേരിക്കയിലായിരിക്കെയാണ് ഈ പ്രസ്താവനകൾ വരുന്നത്.