ആലപ്പുഴ: ഓമനപ്പുഴയിൽ യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി ജോസ്മോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഹാർട്ട് അറ്റാക്ക് മൂലം മകൾ മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. ഡോക്ടർമാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ജാസ്മിന്റെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജിസ്മോൻ പോലീസിൽ മൊഴി നൽകി. ഭർത്താവുമായി പിണങ്ങി ജാസ്മിൻ ഏറെ നാളുകളായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.