ഹൈദരാബാദ്: തെലുങ്കാന ബിജെപി പ്രസിഡന്റായി മുതിർന്ന അഭിഭാഷകനും മുൻ എംഎൽസിയുമായ എൻ. രാമചന്ദർ റാവു ചുമതലയേറ്റു.
കിഷൻ റെഡ്ഡി, ബിജെപി എംപി ഡി.കെ. അരുണ മറ്റ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ തെലങ്കാന ബിജെപി ആസ്ഥാനത്ത് വച്ചാണ് രാമചന്ദർ റാവു ഔദ്യോഗികമായി ചുമതലയേറ്റത്.
ചാർമിനാറിലെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ചതിന് ശേഷമാണ് അദ്ദേഹം പാർട്ടി ആസ്ഥാനത്ത് എത്തിയത്. നിയമസഭാ സമുച്ചയത്തിന് സമീപമുള്ള തെലുങ്കാന അമരവീരുല സ്തൂപത്തിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
ബിജെപി നേതൃത്വത്തിനും പ്രവർത്തകർക്കും നന്ദി അറിയിച്ച അദ്ദേഹം, തെലുങ്കാനയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം ജനങ്ങളെ സേവിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.