ലെ​വ​ൽ​ക്രോ​സ് ഗേ​റ്റ് അ​ട​ച്ചി​ല്ല, സ്കൂ​ൾ വാ​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് ട്രെ​യി​ൻ; നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Tuesday, July 8, 2025 9:47 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്‌ ക​ട​ലൂ​രി​ൽ സ്കൂ​ൾ വാ​നി​ൽ ട്രെ​യി​ൻ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ക​ട​ലൂ​ർ കൃ​ഷ്ണ​സ്വാ​മി മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലെ​വ​ൽ ക്രോ​സി​ൽ വ​ച്ച് സ്കൂ​ൾ വാ​നി​ൽ തി​രു​ച്ചെ​ന്തൂ​ർ-​ചെ​ന്നൈ എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലെ​വ​ൽ ക്രോ​സ് ഗേ​റ്റ്‌ അ​ട​യ്ക്കാ​ൻ ജീ​വ​ന​ക്കാ​ര​ൻ മ​റ​ന്നു പോ​യ​താ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.