ഡ​ല്‍​ഹി​യി​ല്‍ ഭൂ​ച​ല​നം; 4.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Thursday, July 10, 2025 9:42 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഭൂ​ച​ല​നം.​ഡ​ല്‍​ഹി, ഗാ​സി​യാ​ബാ​ദ്, നോ​യി​ഡ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്.

ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഭൂ​ക​മ്പ​ത്തി​ന് പി​ന്നാ​ലെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.