ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരനെ മർദിച്ച സംഭവത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുണ്ട്.
അമ്മ സ്കെയിലുകൊണ്ട് അടിച്ചെന്ന് കുട്ടി പറഞ്ഞു. അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.