അ​മി​ത്ഷാ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും; ശ​നി​യാ​ഴ്ച ര​ണ്ട് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും
Friday, July 11, 2025 7:15 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ഇ​ന്ന് രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​മി​ത്ഷാ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ക.

ശ​നി​യാ​ഴ്ച ര​ണ്ട് പ​രി​പാ​ടി​ക​ളി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​ങ്കെ​ടു​ക്കും. ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തും പൊ​തു​പ​രി​പാ​ടി​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണ​രി​ലേ​ക്ക് പോ​കും. ക​ണ്ണൂ​രി​ല്‍ ഇ​റ​ങ്ങി ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം രാ​ത്രി​യോ​ടെ ഡ​ൽ​ഹി​യി​ലേ​യ്ക്ക് പോ​കും.