എല്ലാം പഴയപടി: കീം പ്രവേശനത്തിൽ ​ന​ട​പ​ടി തു​ട​ങ്ങി സ​ർ​ക്കാ​ർ
Friday, July 11, 2025 9:25 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കീം ​പ്ര​വേ​ശ​ന​ത്തി​ന് പ​ഴ​യ ഫോ​ർ​മു​ല​യി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക 18ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

കേ​ര​ള എ‍‌​ഞ്ചി​നി​യീ​റി​ങ്,ആ​ർ​കി​ടെ​ക്ട​ർ, ഫാ​ർ​മ​സി പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​ടി​സ്ഥാ​ന മാ​ന​ദ​ണ്ഡ​മാ​യ കീം ​പ​രീ​ക്ഷ​യു​ടെ 2025 ലെ ​റാ​ങ്ക് പ​ട്ടി​ക ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വോ​ടെ​യാ​ണ് അ​സാ​ധു​വാ​യ​ത്. റാ​ങ്ക് പ​ട്ടി​ക ക​ണ​ക്കാ​ക്കാ​ൻ അ​വ​സാ​ന നി​മി​ഷം ന​ട​ത്തി​യ മാ​റ്റ​ങ്ങ​ൾ നി​യ​മ​പ​ര​മ​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു കൂ​ട്ടം സി​ബി​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

12-ാം ക്ലാ​സി​ലെ മാ​ർ​ക്ക്, എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ സ്കോ​ർ, ഒ​പ്പം വെ​യി​റ്റേ​ജ് എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ് 2011 മു​ത​ൽ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ര​ള സി​ല​ബ​സ് വി​ദ്യാ‍​ർ​ഥി​ക​ൾ​ക്ക് സി​ബി​എ​സ് ഇ ​വി​ദ്യാ​ർ​ഥി​ക​ളേ​ക്കാ​ൾ മാ​ർ​ക്ക് കൂ​ടു​ത​ൽ കി​ട്ടു​ന്ന​ത് റാ​ങ്ക് ലി​സ്റ്റി​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഒ​ഴി​വാ​ക്കാ​നാ​ണ് വെ​യി​റ്റേ​ജ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ക​ണ​ക്ക്, ഫി​സി​ക്സ് , കെ​മി​സ്റ്റ് വി​ഷ​യ​ങ്ങ​ളി​ലെ മാ​ർ​ക്കു​ക​ൾ ക​ണ​ക്കാ​ക്കി 1:1:1 എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​ത് 5:3:2 എ​ന്ന അ​നു​പാ​ത​ത്തി​ലേ​ക്ക് മാ​റ്റി.