ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൈലറ്റുമാരുടെ സംഘടന തള്ളി. ഒരു ഒപ്പ് പോലും ഇല്ലാത്ത റിപ്പോർട്ടാണ് വന്നിരിക്കുന്നത്. പൈലറ്റുമാരിൽ കുറ്റം ചാര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്.
അന്വേഷണത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും എയര്‍ലൈൻ പൈലൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ) ആരോപിച്ചു. അനുഭവസമ്പത്തുള്ള പൈലറ്റുമാരെ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കണം.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അതിലെ വിവരങ്ങളും പൈലറ്റുമാരുടെ തെറ്റുകൊണ്ടാണ് അപകടമുണ്ടായതെന്ന മുൻവിധിയാണ് നൽകുന്നതെന്നും അസോസിയേഷൻ ആരോപിച്ചു. വിമാനത്തിലെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.
വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും എൻജിനുകളുടെ പ്രവർത്തനം നിലച്ചെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്.
താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നും റിപ്പോർട്ടിലുണ്ട്.