ജ​ഡേ​ജ​യു​ടെ വീ​രോ​ചി​ത പോ​രാ​ട്ടം തു​ണ​ച്ചി​ല്ല; ഇ​ന്ത്യ പൊ​രു​തി തോ​റ്റു
Monday, July 14, 2025 9:52 PM IST
ലോ​ർ​ഡ്സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ പൊ​രു​തി തോ​റ്റു. ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 22 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ പ​രാ​ജ​യം. സ്കോ​ർ: ഇം​ഗ്ല​ണ്ട് 387, 192. ഇ​ന്ത്യ 387, 170. ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 2-1ന് ​മു​ന്നി​ലെ​ത്തി.

ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടേ​യും വാ​ല​റ്റ​ത്തി​ന്‍റെ​യും വീ​രോ​ചി​ത​മാ​യ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യെ ജ​യ​ത്തി​ന്‍റെ അ‌​ടു​ത്തെ​ത്തി​ച്ച​ത്. 61 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന ജ​ഡേ​ജ​യാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. നാ​ലാം​ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ 58 റ​ണ്‍​സി​ന് നാ​ലു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി​രു​ന്നു.

അ​ഞ്ചാം ദി​ന​ത്തി​ല്‍ 112 റ​ണ്‍​സ് ചേ​ര്‍​ക്കു​ന്ന​തി​നി​ടെ ബാ​ക്കി അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ കൂ​ടി വീ​ണു. ഒ​മ്പ​താം വി​ക്ക​റ്റി​ല്‍ 35 റ​ണ്‍​സി​ന്‍റെ കൂ​ട്ടി​ക്കെ​ട്ടാ​ണ് ബും​റ​യും ജ​ഡേ​ജ​യും ചേ​ര്‍​ന്നു​ണ്ടാ​ക്കി​യ​ത്. പി​ന്നീ​ടെ​ത്തി​യ സി​റാ​ജ് 30 പ​ന്ത് പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ ഷു​ഐ​ബ് ബ​ഷീ​റി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി.

ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ നാ​ലാ​മ​ത്തെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണി​ത്. എ​ജ്ബാ​സ്റ്റ​നി​ലെ ര​ണ്ടാം ടെ​സ്റ്റി​ൽ 89, 69 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ജ​ഡേ​ജ​യു​ടെ സ്കോ​റു​ക​ൾ. മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 72 റ​ൺ​സെ​ടു​ത്തി​രു​ന്നു.

ഇം​ഗ്ല​ണ്ടി​നാ​യി ആ​ര്‍​ച്ച​റും സ്റ്റോ​ക്‌​സും മൂ​ന്നും ബ്രെ​ണ്ട​ന്‍ കാ​ഴ്‌​സ് ര​ണ്ടും ഷു​ഐ​ബ് ബ​ഷീ​ര്‍, ക്രി​സ് വോ​ക്‌​സ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.