അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
Friday, July 18, 2025 8:18 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ണ്ണൂ​ർ, കാ​സ​ര്‍​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കേ​ന്ദ്ര കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മ​ത​പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ൾ, സ്‌​പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ന​ട​ക്കും.